കുഞ്ഞുങ്ങൾ അക്ഷര ലോകത്തേക്ക് ; ഇന്ന് വിജയദശമി

തൃശ്ശൂർ : ഇന്ന് വിജയദശമി. കുരുന്നുകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന മഹത് ദിവസമാണ് വിജയദശമി.
കേരളത്തിൽ, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് കുഞ്ഞുങ്ങളെ ഗുരുക്കന്മാരുടെ നേതൃത്വത്തിൽ അക്ഷരാഭ്യാസത്തിന് തുടക്കം കുറിക്കുന്നത്. അസുരരാജാവായിരുന്ന മഹിഷാസുരനെ ദുർഗ്ഗ ദേവി വധിച്ച ദിവസമായാണ് വിജയദശമി ദിനം കണക്കാക്കുന്നത്.
ഇന്ത്യയിലും നേപ്പാളിലും ആണ് വിജയ ദശമി ആഘോഷിക്കുന്നത്.
രാജ്യത്തെ തെക്ക്,കിഴക്ക്,വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ,വിജയദശമി ദുർഗ്ഗാ പൂജയുടെ അവസാന ദിനമായി കണക്കാക്കി ആയുധപൂജകൾ നടത്തി വരുന്നു.അതേസമയം വടക്കൻ, മധ്യ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഇത് രാവണൻ്റെ മേൽ ശ്രീരാമൻ നേടിയ വിജയത്തെ അനുസ്മരിക്കുകയും ചെയ്യുന്നു.

രാമൻ്റെ ഭാര്യയായ സീതയെ തട്ടിക്കൊണ്ടുപോയ രാക്ഷസ രാജാവായ രാവണനെ രാമൻ വധിച്ചതായി കരുതപ്പെടുന്ന ദിവസമായാണ് വിജയദശമി നേപ്പാൾ സ്വദേശികൾ ആഘോഷിക്കുന്നത്.വരും വർഷത്തിൽ പുണ്യപൂർണ്ണമായ വിജയത്തിനും സമൃദ്ധിക്കും വേണ്ടി കുടുംബത്തിലെ മുതിർന്നവരെ സന്ദർശിച്ച് ദക്ഷിണ നൽകി അവരുടെ അനുഗ്രഹം നേടുകയും ചെയ്യുന്നു.