മുംബൈ : എൻസിപി നേതാവ് ബാബാ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളായ രണ്ടുപേരാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.മൂന്നാമനായി തിരച്ചിൽ ഊർജ്ജിതമാക്കി. കുപ്രസിദ്ധ ഗുണ്ട ലോറൻസ് ബിഷ്ണോയുടെ സംഘാംഗങ്ങളാണ് പിടിയിലായവർ.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു എൻസിപി അജിത് പവാർ വിഭാഗക്കാരനായ ബാബാ സിദ്ദീഖിനെ മൂന്നുപേരുൾപ്പെട്ട സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്.മുംബൈയിൽ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎയായ ബാബ സിദ്ദിഖ് കാറിൽ കയറുന്നതിനിടെയാണ് അക്രമികൾ വെടിയുതിർത്തത് എന്നാണ് വിവരം.
സൽമാൻഖാനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി ലോറൻസ് ബിഷ്ണോയിയുടെ സംഘമായിരിക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ബിഷ്ണോയ് സമുദായം ദൈവത്തെപ്പോലെ കരുതുന്ന കൃഷ്ണമൃഗത്തെ സൽമാൻ ഖാൻ വേട്ടയാടിയതിനെ തുടർന്നാണ് ലോറൻസ് ബിഷനോയ് സൽമാൻഖാനെതിരെ തിരിഞ്ഞത്. നിരവധി തവണ സൽമാൻഖാനെ കൊലപ്പെടുത്താൻ ശ്രമവും നടന്നിരുന്നു. സൽമാൻഖാന് മുംബൈയിൽ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്ന നേതാവായിരുന്നു ബാവ സിദ്ധിക്ക്. ഇതായിരിക്കാം ഇദ്ദേഹത്തെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പിടികൂടിയവരിൽനിന്ന് ബാവ സിദ്ദീഖിനെ വെടിവെക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.മുംബൈ ക്രൈം ബ്രാഞ്ച് ആറ് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു .
Next Post