സർക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ; ഭരണാനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ

കോഴിക്കോട് : സർക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തത് സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ. ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും ലംഘിക്കുന്നതിനെതിരെയാണ് പ്രത്യക്ഷസമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  

പങ്കാളിത്ത പെൻഷനെതിരെ ആദ്യം മുതൽ തന്നെ എതിർപ്പറയിച്ചിരുന്ന ജോയിന്റ് കൗൺസിൽ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ആറുമാസമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ജീവനക്കാർക്ക് നൽകണമെന്നുമാണ് ജോയിന്റ് കൗൺസിലിന്റെ ആവശ്യം.

സ്പോട്ട് ബുക്കിങ്ങിൽ എതിർപ്പറയിച്ചു സിപിഐ യുടെ ദേവസ്വം ബോർഡ് മെമ്പർ

അതേസമയം ശബരിമല സ്പോട്ട് ബുക്കിംഗ് തീരുമാനത്തിൽ ദേവസ്വം ബോർഡിൽ ഭിന്നത. സിപിഐ യുടെ നോമിനിയായ ദേവസ്വം ബോർഡ് മെമ്പർ അജികുമാർ സ്പോട്ട് ബുക്കിംഗ് വേണമെന്ന് ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അടിയന്തര മീറ്റിങ്ങിലാണ് അജികുമാറിന്റെ നിലപാട് അറിയിച്ചത്. കഴിഞ്ഞ ദിവസം വരെ ദേവസ്വം ബോർഡ് അംഗങ്ങൾ എല്ലാവരും  സ്പോർട്ട് ബുക്കിംഗ് വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ സിപിഐ സ്പോട്ട് ബുക്കിംഗ് വേണമെന്ന് നിലപാട് സ്വീകരിച്ചതോടെയാണ് അജികുമാർ മുൻ നിലപാടിൽ നിന്ന് മാറിയത്.