കണ്ണൂർ :എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി ദിവ്യയ്ക്കെതിരെ പ്രേരണ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി . സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വക്കേറ്റ് കെ.കെ രത്ന കുമാരി പുതിയ ജില്ലാ പ്രസിഡന്റാകും.
എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി ദിവ്യ ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് തളിപ്പറമ്പ് സബ്ബ് ഡിവിഷണൽ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ദിവ്യക്കെതിരെ ചുമത്തിയിട്ടുണ്ട്. നവീന്റെ സഹോദരന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ രക്ഷ്ടീയക്കാരും സർവീസ് സംഘടനകളും പൊതുജനങ്ങളും പി.പി ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
പത്തനംതിട്ട ജില്ലാ കമ്മറ്റിയൊ
ന്നാകെ പി പി ദിവ്യക്കെതിരെ രംഗത്തെത്തിയതും പാർട്ടി നടപടി വേഗത്തിലാക്കി.
പത്തനംതിട്ടയിലേയ്ക്ക് സ്ഥലം മാറി പോകുന്ന ചടങ്ങിൽ വിളിക്കാതെ വന്ന പി.പി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം നടത്തിയതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പൊതുവെയുള്ള ആരോപണം.
Prev Post