കണ്ണൂർ : പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കോടതി കൂടിയ ഉടൻതന്നെയാണ് മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്..
കണ്ണൂരിൽനിന്ന് സ്വദേശത്തേക്ക് സ്ഥലം മാറി പോകുന്ന നവീൻ ബാബുവിന് കണ്ണൂർ കളക്ടറേറ്റിൽ സംഘടിപ്പിച്ച യാത്രയപ്പ് ചടങ്ങിൽ വിളിക്കാതെ എത്തിയ പി പി ദിവ്യ എഡിഎം നവീൻ ബാബുവിനെതിരെ വ്യാജ കൈക്കൂലി ആരോപണം നടത്തുകയും , ആ വീഡിയോ സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് മനോവിഷമത്തിലായ നവീൻ ബാബു വസതിയിൽ ആത്മഹത്യ ചെയ്തത്.
വിഷം വിളമ്പിയ പി പി ദിവ്യ യ്ക്ക് വിവാദ പ്രസംഗത്തെ തുടർന്ന് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പി പി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയാണ് തള്ളിയത്.