പി.പി ദിവ്യയെ പിടികൂടി പോലീസ്

കണ്ണൂർ : പി പി ദിവ്യയെ അന്വേഷണ സംഘം പിടികൂടി. കണ്ണൂർ കണ്ണപുരത്ത് നിന്നാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ യെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത് . പി.പി ദിവ്യ സമർപ്പിച്ച മുൻകൂർ ജമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്നാണ് പോലീസിന്റെ നടപടി.
കമ്മീഷണർ ഓഫീസിൽ കീഴടങ്ങാൻ വരുന്നതിനിടയിലായിരുന്നു പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കേസെടുത്തു നീണ്ട 13 ദിവസത്തിനുശേഷമാണ് പിപി ദിവ്യ യെ പോലീസ് പിടികൂടുന്നത്. ഇതുവരെ ഇവരുടെ മൊഴിയെടുക്കാനും പോലീസിന് കഴിഞ്ഞിരുന്നില്ല.
പിടിയിലായ ദിവ്യയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചോദ്യം ചെയ്തതിനുശേഷം തുടർ നടപടികൾ സ്വീകരിക്കും.