പാലക്കാട് : പാലക്കാട് സിപിഐഎമ്മിൽ വിഭാഗീയത രൂക്ഷം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സിപിഎം നെ വെട്ടിലാക്കിയിരിക്കുകയാണ് വിമത വിഭാഗത്തിന്റെ നീക്കം. വിമതവിഭാഗത്തിന്റെ നേതൃത്വത്തിൽ പാലക്കാട് കൊഴഞ്ഞമ്പാറയിൽ പ്രത്യേക കൺവെൻഷൻ സംഘടിപ്പിച്ചിരുന്നു. കോൺഗ്രസിൽ നിന്ന് വന്നയാളെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആക്കിയതിൽ പ്രതിഷേധിച്ചാണ് കൺവെൻഷൻ നടത്തിയത്.
ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ മനോഭാവവും അഹങ്കാരവും നിറഞ്ഞ പ്രവർത്തികളാണ് പാർട്ടിക്കുള്ളിൽ വിള്ളലുകൾ ഉണ്ടാക്കുന്നതെന്നും അടിയുറച്ച പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്റെ പ്രവർത്തികളിൽ അസന്തുഷ്ടരാണെന്നും
വിമതർ അറിയിച്ചു.