കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണമായ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച പി പി ദിവ്യ യെ ചേർത്തുപിടിച്ചു കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം . ഇന്ന് നടന്ന ജില്ലാ കമ്മിറ്റിയിൽ കമ്മിറ്റി അംഗമായ പി പി ദിവ്യക്കെതിരെ നടപടിയെടുക്കാതെയാണ് സെക്രട്ടേറിയേറ്റ് പിരിഞ്ഞത് .വിഷയം പിന്നീട് ചർച്ച ചെയ്യാം എന്നാണ് ധാരണ.
ഉപതെരഞ്ഞെടുപ്പും പാർട്ടി സമ്മേളനങ്ങളും നടക്കുന്ന സാഹചര്യത്തിൽ ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കിയിരുന്നത്. എന്നാൽ നിരീക്ഷണങ്ങളൊക്കെ കാറ്റിൽ പറത്തികൊണ്ടാണ് ദിവ്യയെ പാർട്ടി ചേർത്തുപിടിച്ചത്.