കൊല്ലം :വീര മൃത്യു വരിച്ച ഇന്ത്യൻ പോലീസ് സേനാംഗങ്ങളെ അനുസ്മരിച്ചു കൊണ്ടുള്ള കോ മമോറേഷൻ പരേഡിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സിറ്റി പൊലീസ് ഉപന്യാസരചന മത്സരം സംഘടിപ്പിച്ചു. “രാഷ്ട്ര നിർമ്മാണത്തിൽ പോലീസിന്റെ പങ്ക് ” എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ പി. ആർ കൃഷ്ണ ഒന്നാം സ്ഥാനവും ഇഷാനിയ ലക്ഷ്മി,ഡി ലക്ഷ്മി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസാ ജോൺ നിർവഹിച്ചു. സ്പെഷ്യൽ ബ്രാഞ്ച് എസിപി എ. പ്രദീപ്കുമാർ, ഡിഎച്ച് ക്യു ഡെപ്യൂട്ടി കമാൻഡന്റ് നസീർ, സൈബർ സി ഐ മനാഫ്, ആർ ഐ ഹനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.