തിരൂരിൽ കാണാതായ ഡെപ്യൂട്ടി തഹസിൽദാർ സംഭവത്തിൽ വഴിത്തിരിവ്

മലപ്പുറം : തിരൂർ താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ ചാലിബിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. ഭാര്യയെ ഫോണിൽ ബന്ധപ്പെട്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇന്ന് തിരിച്ചെത്തുമെന്നും ചില മാനസിക സമ്മർദ്ദങ്ങൾ ഉള്ളതിനാലാണ് മാറി നിന്നതെന്നുമാണ് ഭാര്യയെ ഫോണിലൂടെ അറിയിച്ചത്. പോലീസ് അന്വേഷണത്തിൽ ചാലിബിന്റെ ഫോൺ കർണാടകയിലാണെന്ന് കണ്ടെത്തിയിരുന്നു .

മലപ്പുറം തിരൂർ താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ ചാലിബി നെയാണ് കഴിഞ്ഞദിവസം മുതൽ കാണാതായത്.
എക്സൈസ് ഉദ്യോഗസ്ഥരുമായി ചേർന്നുള്ള സംയുക്ത പരിശോധന ഉള്ളതിനാൽ ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകുമെന്നാണ് കാണാതായ ദിവസം വൈകിട്ട് ഭാര്യയെ വിളിച്ച് അറിയിച്ചിരുന്നത്. എന്നാൽ ഏറെ വൈകിയും കാണാഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അങ്ങനെയൊരു പരിശോധന നടന്നിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.