കരുനാഗപ്പള്ളിയിൽ സിപിഎം വിഭാഗീയത ; പ്രവർത്തകർ പ്രതിഷേധവുമായി തെരുവിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ സിപിഎം നേതാക്കൾക്കെതിരെ  കരുനാഗപ്പള്ളി ഏരിയ കമ്മറ്റിയിലേക്ക് പ്രവർത്തകർ നടത്തിയ പ്രതിഷേധം പോലീസ് തടഞ്ഞു. ജില്ലാ കമ്മിറ്റി  അംഗങ്ങളായ പി ആർ വസന്തൻ പി. കെ ബാലചന്ദ്രൻ തുടങ്ങിയവർക്കെതിരെ പ്ലക്കാടുകളുമായാണ് പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയത്.
പിആർ വസന്തത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തിലാണ് ഏരിയ,ലോക്കൽ കമ്മിറ്റി സമ്മേളനങ്ങൾ നടത്തിയതെന്ന് പ്രവർത്തകർ പറഞ്ഞു.പി ആർ വസന്തൻ കുടുംബത്തിലുള്ളവരെയും കൂടെ നിൽക്കുന്ന ചിലരുടെ കുടുംബാംഗങ്ങളെയും സഹകരണ  സ്ഥാപനങ്ങളിൽ തിരുകി കയറ്റുകയാണ് ചെയ്യുന്നത്. ലോക്കൽ സെക്രട്ടറി,ഏരിയ സെക്രട്ടറി ചുമതലകളിൽ പെൺവാണിഭ ക്രിമിനലുകളെ തിരികികയറ്റിയെന്നും പ്രവർത്തകർ ആരോപിച്ചു.പി.ആർ വസന്തന്റെ സ്വജനപക്ഷപാതത്തിനെതിരെയാണ്
പ്രതിഷേധം നടത്തിയതെന്ന് പ്രവർത്തകർ പറഞ്ഞു.