പാലക്കാട് : താമരശ്ശേരിയിൽ എംഡിഎമ്മുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ.
താമരശ്ശേരി കാപ്പുമൽ അതുൾ കാരന്തൂർ സ്വദേശി അനസ് ഭാര്യ നസീല എന്നിവരാണ് പോലീസിന്റെ പിടിയിൽ ആയത്.
ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായുള്ള പാർട്ടികളിൽ ലഹരി മരുന്ന വില്പനയ്ക്ക് എത്തിച്ചപ്പോഴാണ് പിടിയിലായത്. പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പോലീസിന്റെ കൈയിൽ അകപ്പെട്ടത് . ഇവർ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.