മലപ്പുറം : നിറത്തിന്റെ പേരിൽ ഭർത്യവീട്ടിൽ അവഹേളനം നേരിട്ട നവവധു ആത്മഹത്യ ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷഹാന(19)യാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച 11 മണിക്ക് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
2024 മെയ് 27 ആയിരുന്നു മൊറയൂർ സ്വദേശി അബ്ദുൽ വാഹിദുമായുളള നിക്കാഹ്. 20 ദിവസം ഒന്നിച്ചു കഴിഞ്ഞ ശേഷം വിദേശത്ത് ജോലി ചെയ്യുന്ന അബ്ദുൽ വാഹിദ് ഗൾഫിലേക്ക് മടങ്ങി. പിന്നീടാണ് അബ്ദുൽ വാഹിദിന്‍റെ പെരുമാറ്റത്തിൽ അകല്‍ച്ചയും അനിഷ്ടവും പ്രകടമായത് വിദേശത്തേക്ക് പോയ അബ്ദുൽ വഹിദ് ഭാര്യയ്ക്ക് നിറം പോരെന്നും ഇംഗ്ലീഷ് ഭാഷ അറിയില്ലെന്നും പറഞ്ഞുകൊണ്ട് അധിക്ഷേപിക്കുകയും വിവാഹമോചനം വേണമെന്ന് ഫോണിലൂടെ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും, ഭർത്യ കുടുംബവും അബ്ദുൽ വഹാബിനോടൊപ്പം ചേർന്ന് ഷഹാനയെ മാനസിക സമ്മർദ്ദത്തിൽ ആക്കിയെന്നും ഷഹാനയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. മാനസിക സമ്മർദ്ദത്തിലായ ഷഹാന വിവരങ്ങൾ സ്വന്തം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് കൗൺസിലിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തു നൽകിയിരുന്നു.
അബ്ദുൽ വഹാബിന്റെ കുടുംബവുമായി സംസാരിച്ചിരുന്നുവെങ്കിലും അവർ വഴങ്ങിയില്ലെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.ഇന്ന് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.