തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് മുന്നിൽ വാഴ്ത്തുപാട്ട് നടത്തി സെക്രട്ടറിയേറ്റ് ജീവനക്കാർ.സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മന്ദിരം ഉദ്ഘാടന ചടങ്ങിന് ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ പ്രകീർത്തിച്ചു കൊണ്ടുള്ള സ്തുതി ഗാനം ജീവനക്കാർ നടത്തിയത്.
മുഖ്യമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തുന്നതിനു മുൻപ് തന്നെ മുഖ്യമന്ത്രിയെ പ്രകീർത്തിച്ചു കൊണ്ടുള്ള വിപ്ലവഗാനം നടത്തുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നെങ്കിലും അതിനു വിപരീതമായാണ് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സ്തുതി ഗാനം അരങ്ങേറിയത്.
അതേസമയം നൂറുകണക്കിന് ജീവനക്കാരാണ് ജോലി സമയത്ത് സെക്രട്ടറിയേറ്റ് അസോസിയേഷൻ മന്ദിരം ഉദ്ഘാടനത്തിനായി എത്തിയത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന പറഞ്ഞ മുഖ്യമന്ത്രിയുടെ മുന്നിലാണ് ജോലി മുടക്കി ഉദ്ഘാടന മാമാങ്കത്തിന് ജീവനക്കാർ എത്തിച്ചേർന്നത്.