റിപ്പോർട്ടർ ചാനലിലെ ഡോക്ടർ അരുൺകുമാറിനെതിരെ പോക്സോ

തിരുവനന്തപുരം : റിപ്പോർട്ടർ ടിവിയിലെ മൂന്ന് ജീവനക്കാർക്കെതിരെ പോക്സോ കേസ്. സംസ്ഥാന സ്കൂൾ കലോത്സവ ചർച്ചയ്ക്കിടെ “ഒപ്പന’ നടത്തിയ കുട്ടികൾക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോക്ടർ അരുൺകുമാർ സിറ്റി റിപ്പോർട്ടർ ഷഹബാസ് കണ്ടാലറിയാവുന്ന മറ്റൊരു മാധ്യമപ്രവർത്തകൻ എന്നിവർക്കെതിരെ ആണ്
പോക്സോ വകുപ്പിലെ 11,12 പ്രകാരം കേസെടുത്തിരിക്കുന്നത്.തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്
നേരത്തെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് തിരുവനന്തപുരം സിറ്റി കമ്മീഷണറോട് റിപ്പോർട്ട് തേടിയിരുന്നു.