കൂട്ടക്കൊലപാതകത്തിൽ ഞെട്ടി വിറച്ച് പറവൂർ.

എറണാകുളം : പറവൂരിൽ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തി. വടക്കൻ പറവൂരിലെ ചേന്ദമംഗലത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകങ്ങൾ നടന്നത്.
ഒരു കുടുംബത്തിലെ വിനീഷ, ഉഷ, വേണു എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം പ്രതി റിതു ജയൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അയൽവാസികൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ലഹരി ഉപയോഗം ചോദ്യം ചെയ്തതാണ് ആക്രമത്തിന് കാരണമെന്ന് സൂചന.
ലഹരിക്ക് അടിമയായ റിതു ജയൻ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട വ്യക്തിയാണെന്ന് പറവൂർ ഡിവൈഎസ്പി അറിയിച്ചു