ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം .ഐ.ടി.യു.സി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ്മാർച്ചുമായി ബന്ധപ്പെട്ട് ഇന്ന് (17/01/2025) രാവിലെ 10.30 മണി മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

ജില്ലാ പൊലീസിന്റെ അറിയിപ്പ്

* പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പ്രവർത്തകരെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൌണ്ടിലും, ചാക്ക-ശംഖുമുഖം റോഡിൽ ചാക്ക ജംഗ്ഷൻ കഴിഞ്ഞ് റോഡിന് ഇരുവശങ്ങളിലും,ബെെപ്പാസിൽ ചാക്ക മേ‍ൽപ്പാലത്തിന് ശേഷം കഴക്കൂട്ടം വരെയുള്ള റോഡി‍ന് ഇരുവശങ്ങളിലും വാഹന ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധത്തിൽ പാർക്ക് ചെയ്യേണ്ടതാണ്.നഗരത്തിലെ മറ്റു പ്രധാന റോഡുകളിലും ഇടറോഡുകളിലും അനധികൃതമായും ഗതാഗതതടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
* വെള്ളയമ്പലം ഭാഗത്തു നിന്നും സ്റ്റാച്യു വഴി കിഴക്കേകോട്ട ,തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ വെള്ളയമ്പലം,വഴുതക്കാട്,വിമൻസ് കോളേജ് ജംഗ്ഷൻ, പനവിള വഴി പോകേണ്ടതാണ് .
* പി,എം.ജി ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പി,എം.ജി.എൽ.എം.എസ്, പബ്ലിക്ക് ലെെബ്രറി,നന്ദാവനം,പഞ്ചാപുര, ബേക്കറി ഫ്ലെെഓവർ വഴി പോകേണ്ടതാണ്.
* പേട്ട ഭാഗത്തു നിന്നും കിഴക്കേകോട്ട ,തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പാറ്റൂർ,വഞ്ചിയൂർ,ഉപ്പിടാമൂട് വഴി പോകേണ്ടതാണ്.
* കിഴക്കേകോട്ട ഭാഗത്തു നിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ഓവർബ്രിഡ്ജ്,തമ്പാനൂർ,പനവിള,ബേക്കറി ഫ്ലെെഓവർ, പഞ്ചാപുര,രക്തസാക്ഷി മണ്ഡപം വഴി പോകേണ്ടതാണ്.