പൂർവ്വ സൈനിക ദിനത്തിൽ വീര സൈനികർക്ക് ആദരം

ചെങ്ങന്നൂർ :പൂർവ സൈനിക ദിനത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി ഇ സി എച്ച് എസിൻ്റെ ( എ ഒ ആർ) ചെങ്ങന്നൂർ,കുട്ടനാട് ,തിരുവല്ല, തിരുവൻവണ്ടൂർ എന്നീ പ്രദേശങ്ങളിലുള്ള മുൻ വീരസൈനികരേയും വീരനാരികളെയും ആദരിച്ചു.
യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര സൈനികർക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.
ഓഫീസർ ഇൻ ചാർജ്
ലഫ്റ്റനൻ്റ് കേണൽ ഹരികുമാർ യോഗം ഉദ്ഘാടനം ചെയ്തു.
ജോളി ജോർജ് (കീർത്തിചക്ര) ,ലീലാമ്മ സക്കറിയ ,ഹവീൽദാർ കെ.ജി ജോർജ് (വീർ ചക്ര), ഹവിൽദാർ വർഗ്ഗീസ് മാത്യു (കീർത്തി ചക്ര), കേണൽ ജോസ് എം ജോർജ് (ശൌര്യ ചക്ര), സോഷ്യൽ വർക്കർ സുബേദാർ ജോസഫ് ആൻ്റണി ,സുബേദാർ ഉദയകുമാർ എന്നിവരെയാണ് ആദരിച്ചത്. ഇതിനോടനുബന്ധിച്ച് നേത്രചികിത്സാ ക്യാമ്പും
തുടർന്ന് പൂർവ്വ സൈനികർ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.