പോക്സോ കേസ് പ്രതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങന്നൂർ : പോക്സോ കേസ് പ്രതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
പത്തനംതിട്ട കൂടൽ പോലിസ് സ്റ്റേഷനിൽ ഒരാഴ്ച മുൻപ് പോക്സോ കേസ് എടുത്ത കൂടൽ പാങ്ങോട്ട് പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ നായർ (64) നെയാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് വടക്ക് ഭാഗത്തായി പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി