തിരുവനന്തപുരം: വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി. ശ്രീവരാഹം സ്വദേശികളായ മധു, സതി എന്നിവരെയാണ് 13 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന്റെ ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ മണക്കാട് നിന്ന് പിടികൂടിയത്.
എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ് കുമാർ , ആർ.ജി.രാജേഷ്, ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബിജുരാജ്, പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്, ഷാജു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ വിശാഖ്, ഷൈൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശരത്, സുബിൻ, ദീപു, ശ്രീനാഥ്, അജീഷ്ബാബു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ അരുൺ, വിനോജ് ഖാൻ സേട്ട് തിരുവനന്തപുരം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഹരികൃഷ്‌ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.