കൊട്ടാരക്കര: എം സി റോഡിൽ സദാനന്ദപുരത്തിനു സമീപം രോഗിയുമായി പോയ ആംബുലൻസും കോഴി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രോഗിയും ഭാര്യയുമുൾപ്പെടെ മൂന്ന് പേർ മരിച്ചു . രോഗിയായ അടൂർ ഏനാദിമംഗലം മരുതിമൂട് ആഞ്ഞിലിമൂട്ടിൽ തമ്പി ( 65) ഭാര്യ ശ്യാമള (60), ലോറിയിൽ ഉണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി റൂബൽ ഹക്ക് (24)
എന്നിവരാണ് മരണപെട്ടത്.
ലോറി ഡ്രൈവറും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ ആറു പേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തമ്പിയെ അടൂർ ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയായിരുന്നു അപകടം.
തമ്പിയുടെ മകൾ ബിന്ദു, ആംബുലൻസ് ഡ്രൈവർ അടൂർ മങ്ങാട് സ്വദേശി ഷിൻ്റോ , ലിബിൻ ബാബു, ലോറി ഡ്രൈവർ കൊല്ലം കുരീപ്പുഴ സ്വദേശി ജലീൽ, ലോറിയിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ ശബലു, , മാലിക് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. കൂട്ടിയിടിയിൽ ഇരു വാഹനങ്ങളും നിശേഷം തകർന്നു.
കൊട്ടാരക്കര പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി
വാഹനങ്ങങ്ങൾ വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.
പരിക്കേറ്റവരെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനതപുരം മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി.
Next Post