കൊട്ടാരക്കര: പുത്തൂർ ചീരൻകാവ് റൂട്ടിൽ സ്വകാര്യബസിൽ ബൈക്ക് ഇടിച്ചു വിദ്യാർഥിക്ക് ദാരുണാന്ത്യം.പുത്തൂർ കല്ലു മൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരുവേലിൽ അജയഭവനിൽ അഭിനവ് അജയ് (19)ആണ് മരണപ്പെട്ടത്. അഭിനവ് വെണ്ടാർ ശ്രീ വിദ്യാധിരാജായിലെ പ്ലസ് ടു വിദ്യാർഥിയാണ്. കൂടെ ഉണ്ടായിരുന്ന ബന്ധുവായ ചക്കുവരയ്ക്കൽ സ്വാതി സദനത്തിൽ സംഗീത് (19) നെ ഗുരുതരമായി പരിക്കേറ്റു. രാവിലേ 11.30 ഓടെ പുത്തൂർ വല്ലഭൻകരയിൽ ചീരൻകാവ് ഭാഗത്തു നിന്ന് പുത്തൂരേക്ക് വന്ന സ്വകാര്യ ബസിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിനവിനെയും,സംഗീതിനെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോകും വഴി അഭിനവ് മരണപ്പെടുക യായിരുന്നു. സംഭവത്തിൽ പുത്തൂർ പോലീസ് കേസെടുത്തു.
Prev Post