മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് പിടികൂടി.

കാസർകോട് : മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് കളനാട് സ്വദേശി മുഹമ്മദ് റെയ്‌സ് ആണ് 68.317 ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിലായത്. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രശോദ്.കെ.എസും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സി.കെ.വി സുരേഷ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ നൗഷാദ്.കെ, അജീഷ്.സി, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, അതുൽ.ടി.വി, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ.ടി.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.