ചെങ്ങന്നൂർ :ബുദ്ധി മാന്ദ്യമുള്ള കുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ലോറി ഡ്രൈവർക്ക് മുപ്പത്തി മൂന്നര വർഷം കഠിനതടവും, 4,75000 രൂപ പിഴയും. കണ്ണൂർ പരിയാരം താനൂർക്കര വീട്ടിൽ മുഹമ്മദ് ഷാഫിയെ ആണ് തൃശ്ശൂർ അതിവേഗ കോടതി ജഡ്ജി ജി.ഹരീഷ് ശിക്ഷിച്ചത്.
പ്രായത്തിനനുസൃതമായി ബുദ്ധി വികാസമില്ലാത്ത കുട്ടിയെ വിവാഹ വാഗ്ദാനം നല്കി കുട്ടിയുടെ സ്വർണ്ണവും വിടുപണിയ്ക്കായി സൂക്ഷിച്ചു വെച്ച 72,000 രൂപയും പ്രതി കൈക്കലാക്കുകയും ബന്ധുക്കളുടെ അനുവാദമില്ലാതെ അതിജീവതയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിൽ ലോഡ്ജിൽ പാർപ്പിച്ച് ബലാൽസംഗം ചെയ്യുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. ചെങ്ങന്നൂരിലെ വെണ്മണി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഡി.വൈ.എസ്.പി. അനീഷ്.വി കോരയാണ് കേസന്വേഷണം പൂർത്തിയാക്കി ഫൈനൽ റിപ്പോർട്ട് കോടതി
മുമ്പാകെ സമർപ്പിച്ചത് . കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്. രഘു, അഡ്വ.കെ.രജീഷ് ലെയ്സൺ ഓഫീസറായി എ.എസ്. ഐ.വാണി പീതാബംരൻ എന്നിവർ ഹാജരായി.