കൊല്ലം: 15 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് പിടിയില്‍. കൊല്ലം കുളത്തുപ്പുഴയില്‍ ആണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
ജനുവരി 20ന് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം പിതാവ് മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. സ്കൂളില്‍ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം കൗണ്‍സിലറോട് കുട്ടി പറഞ്ഞത്.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ കുളത്തുപ്പുഴ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കുളത്തുപ്പുഴ പൊലീസ് പിതാവിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പിതാവിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു