പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച യുവാക്കൾ പിടിയിൽ

ചെങ്ങന്നൂർ : പെട്രോൾ പമ്പിൽ ആക്രമണം നടത്തി ജീവനക്കാരനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാക്കൾ പിടിയിൽ. പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ
മാലംപുറത്തുഴത്തിൽ വീട്ടിൽ അജയന്റെ മകൻ അജു അജയൻ (19), പുല്ലാട് ബിജു ഭവനത്തിൽ ബിജുവിന്റെ മകൻ ബിനു (19) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 19 ന് രാത്രി 12.30 ന്
രൂപമാറ്റം വരുത്തിയ നമ്പർ രേഖപ്പെടുത്തിയ മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ 500 രൂപ നൽകിയ ശേഷം 50 രൂപയുടെ പെട്രോൾ അടിച്ചു. തുടർന്ന് ബാക്കി പണം തിരികെ നൽകാൻ താമസിച്ചെന്നു ആരോപിച്ചാണ് 79 വയസുള്ള പെട്രോൾ പമ്പ് ജീവനക്കാരനെ അതിക്രൂരമായി മർദ്ധിച്ച് അവശനാക്കിയത്. നിരവധി സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.

ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.സി വിപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ എസ്. പ്രദീപ്, നിധിൻ, സിനീയർ സിവിൽ പോലീസ് ഓഫീസറായ ശ്യാംകുമാർ, സിവിൽ പോലീസ് ഓഫീസർ ജിജോ സാം, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.