ശുഭയാത്ര സന്ദേശവുമായി കുട്ടി പോലീസ്

കൊട്ടിയം : ഹെൽമറ്റ് ധരിക്കാതെയും അമിത വേഗത്തിലും വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് കൊട്ടിയം പോലീസിന്റെ സഹകരണത്തോടെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കൊട്ടിയം ഹോളിക്രോസ്– പോളിടെക്നിക് റൂട്ടിലാണ് കേഡറ്റുകൾ ശുഭയാത്ര പ്രോഗ്രാം നടത്തിയത്. കൊട്ടിയത്തും പരിസരങ്ങളിലും വാഹന അപകടങ്ങൾ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് കേഡറ്റുകൾ ഇങ്ങനെയൊരു പദ്ധതിയുമായി ഡ്രൈവർമാരെയും ഇരു ചക്ര വാഹനക്കാരെയും സമീപിച്ച് ബോധവൽക്കരണം നടത്തിയത്. ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ഉണ്ടായിരുന്നിട്ടും അതു ധരിക്കാത്ത വരെ കേഡറ്റുകൾ സ്നേഹോപദേശം നൽകി ഹെൽമറ്റ് ധരിപ്പിച്ചാണ് യാത്രയാക്കിയത്.

പ്രഥമധ്യാപിക ജൂഡിത് ലത, സി പി ഓ മാരായ ജിസ്‌മി ഫ്രാങ്ക്‌ളിൻ, എയ്ഞ്ചൽ മേരി, അനില പോലീസ് ഓഫീസർമാരായ വൈ സാബു,രമ്യ എന്നിവർ നേതൃത്വം നൽകി.