കൊല്ലം: ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന പ്രദർശന വിപണന മേളയിലെ പുസ്തക സ്റ്റാളുകൾ പുസ്തക പ്രേമികൾക്ക് ആവേശമാകും. മാതൃഭൂമി ബുക്സ്, ഡിസി ബുക്സ്, യുവമേള പബ്ലിക്കേഷൻസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ബുക്ക്സ്, കേരള മീഡിയ അക്കാദമി, ചിന്ത പബ്ലിക്കേഷൻ, സദ്ഭാവന ട്രസ്റ്റ്, മൈത്രി ബുക്ക്, പ്രഭാത് ബുക്സ് തുടങ്ങി നിരവധി പ്രസാധകരുടെ പ്രസിദ്ധീകരണങ്ങൾ പുസ്തകമേളയുടെ മാറ്റുകൂട്ടുകയാണ്. പ്രമുഖരായ എഴുത്തുകാരുടെ മുതൽ യുവ എഴുത്തുകാരുടെ വരെയുള്ള സൃഷ്ടികൾ വിലക്കുറവിൽ വാങ്ങാനുള്ള അവസരം കൂടി ഒരുക്കുകയാണ് മേള.
മാതൃഭൂമി ബുക്സിന്റെ സ്റ്റാളിൽ 1000 രൂപ വരെയുള്ള പുസ്തകങ്ങൾക്ക് 10 ശതമാനം ഡിസ്കൗണ്ട് നൽകുന്നുണ്ട്. ലൈബ്രറി, സ്കൂൾ, കോളേജ് എന്നിവയ്ക്ക് മാതൃഭൂമി ബുക്സ് 33.3 ശതമാനം ഡിസ്കൗണ്ടും മേളയിൽ നൽകുന്നുണ്ട്.
ഡിസി ബുക്സിന്റെ എല്ലാ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളും മേളയിൽ വിപണനത്തിനായി എത്തിച്ചിട്ടുണ്ട്. 50 രൂപ മുതൽ 1000 രൂപ വരെയുള്ള പുസ്തകങ്ങൾക്ക് 10 ശതമാനം വരെ ഇളവും ലഭിക്കും.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിരവധി മേഖലകളിലുള്ള പുസ്തകങ്ങൾ 20 ശതമാനം മുതൽ ഡിസ്കൗണ്ടോടെയാണ് വിൽക്കുന്നത്. ആയിരം രൂപയ്ക്ക് മുകളിൽ പുസ്തകം വാങ്ങുന്നവർക്ക് 25 ശതമാനം ഇളവ്, 2000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് 30 ശതമാനം ഇളവ്, 5000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് 35% ഇളവ്, 10000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് 40% ഇളവ്, 25000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് 45 ശതമാനം ഇളവ്, ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് 50% ഇളവ് എന്നിങ്ങനെ ആകർഷണീയമായ ഇളവുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്
Prev Post
വിദ്യാർത്ഥിയുടെ ആത്മഹത്യ; അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
Next Post