കൊച്ചി മെത്ത ഫാക്ടറിയിൽ വൻ തീ പിടുത്തം

കൊച്ചി : കളമശ്ശേരിയിൽ വൻ തീപിടുത്തം.മെത്ത ഫാക്ടറിയിലാണ് ഇന്ന് രാവിലെ പത്തുമണിയോടെ തീപിടുത്തം ഉണ്ടായത്. കെ എസ് ഇ ബി യുടെ ഹൈ ടെൻഷൻ ലൈൻ പൊട്ടിവീണ് ആണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം .
മെത്ത ഫാക്ടറി ആയതിനാൽ തീ വല്യ രീതിയിൽ പടർന്നു പിടിക്കുകയായിരുന്നു.
രാവിലെ ആയതിനാൽ ഫാക്ടറിയിലേക്ക് ജീവനക്കാർ എത്തി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ആള് പായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് .