എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു.

മലപ്പുറം : എംഡിഎംഎ വിഴുങ്ങിയ ആൾ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടാൻ ഷാനിദ് ആണ് മണപ്പെട്ടത്.
പോലീസിനെ കണ്ടാണ് യുവാവ് എംഡിഎംഎ അടങ്ങിയ പൊതി വിഴുങ്ങിയത്.
വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് പോലീസിനെ അറിയിച്ചതിനെത്തുടർന്ന് പോലീസ് വാഹനത്തിൽ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.