കൊല്ലം : കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന വേദികളിൽ നഗരത്തിലെ എംഎൽഎ മുകേഷിനെ കാണാത്തതിൽ വിവാദം പുകയുന്നതിനിടെ ഇന്ന് സമ്മേളന നഗരിയിൽ എത്തി എം മുകേഷ്.
സമ്മേളനത്തിൽ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിന്റെ രംഗപ്രവേശനം.
ജോലിയുമായി ബന്ധപ്പെട്ട തിരക്കിൽ ആയതിനാലാണ് സമ്മേളന നഗരിയിൽ എത്താൻ വൈകിയതെന്നായിരുന്നു മുകേഷിനെ മറുപടി.
മുകേഷിന്റെ അഭാവത്തെ കുറിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷിനോട് ചോദിച്ചപ്പോൾ അത് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു മറുപടി നൽകിയത്. ആരൊക്കെ എവിടെയൊക്കെ പോയി എന്നുള്ളതിന്റെ മറുപടി നൽകേണ്ടത് താൻ അല്ലെന്നും അദ്ദേഹം പറഞ്ഞു.