ഉത്സവ മേഖലയായി പ്രഖ്യാപിച്ചു

കരുനാഗപ്പള്ളി: ഇടക്കുളങ്ങര ശ്രീദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 31ന് ക്ഷേത്രവും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ പരിസരപ്രദേശവും ഉത്സവ മേഖലയായി പ്രഖ്യാപിച്ചു. ഹരിതചട്ടം കര്‍ശനമായി പാലിക്കാനും ആവശ്യത്തിന് പൊലീസിനെ വിന്യസിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശന നടപടിയെടുക്കണമെന്നും ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് നിര്‍ദ്ദേശിച്ചു.