വിദ്യാഭ്യാസ അറിയിപ്പുകൾ

⭕ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

എഴുകോണ്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths മുഖേന ഏപ്രില്‍ എട്ട് വരെ അപേക്ഷിക്കാം. ഫോണ്‍: 9400006516, 9447657997, 9995881078,7306066701.

⭕ സിവില്‍ സര്‍വീസ് പരിശീലനം

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ കൊല്ലം കേന്ദ്രമായ ടി. കെ. എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സി.ബി,എസ്.സി/ ഐ.സി.എസ്.ഇ വിഭാഗത്തില്‍ പഠിക്കുന്നവര്‍ക്ക് ടാലന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ (വെക്കേഷന്‍ ബാച്ച്) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. 3500 രൂപയും 18 ശതമാനം ജി. എസ്. ടി. യുമാണ് ഫീസ്. ക്ലാസുകള്‍ ഏപ്രില്‍ 21 ന് ആരംഭിച്ച് മേയ് 17 ന് അവസാനിക്കും. അപേക്ഷകള്‍ സരെമെ.ീൃഴ ല്‍ ഏപ്രില്‍ 20നകം അയക്കണം. ഫോണ്‍: 8281098867, 0474 2967711.

⭕ അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം മുതല്‍ മൂന്ന് മാസം വരെയുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠന കേന്ദ്രങ്ങളിലാണ് അവസരം. ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍ പാര്‍ടൈം ബാച്ചുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081.