കൊല്ലം : എംഡിഎംഎ യുമായി ബോക്സിങ് പരിശീലകനായ യുവാവിനെ എക്സൈസ് പിടികൂടി. പന്മന സ്വദേശി ഗോകുലാണ് 16 ഗ്രാമിലധികം എംഡിഎംഎ യുമായി പിടിയിലായത്. കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ സി.പി ദി ലീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സൈബർസെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിരാം, ജോജോ, ജൂലിയൻ ക്രൂസ്, അജിത്, അനീഷ്, സൂരജ്, ബാലുസുന്ദർ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗ, നിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.