⭕ ദര്‍ഘാസ്
പുനലൂര്‍ താലൂക്കാസ്ഥാന ആശുപത്രിയിലേക്ക് ഫ്‌ളോര്‍-ടോയ്ലറ്റ് ക്ലീനിംഗ്, ഹാന്‍ഡ് വാഷ്, ഓര്‍ത്തോ ഇംപ്ലാന്റ്‌റ്‌സ്’ എന്നിവ വിതരണം ചെയ്യുന്നതിനും, ഓക്സിജന്‍ സിലിണ്ടറുകള്‍ റീഫില്ലിംഗ് ചെയ്യുന്നതിനും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 26 ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും ഫോണ്‍: 0475-2228702.
(പി.ആര്‍.കെ നമ്പര്‍ 753/2025)
⭕ ടെന്‍ഡര്‍
പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെസ്റ്റിന് റീ-ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 2500 രൂപ. മാര്‍ച്ച് 18 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0474 2548111.
⭕ വാഹനം ആവശ്യമുണ്ട്
നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിയിലേക്ക് ദിവസവാടക ഇനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 27 രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍. 0474-2512324.
⭕ ടെന്‍ഡര്‍
കൊല്ലം സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയില്‍ ഐ.ഇ.സി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 3500 രൂപ. മാര്‍ച്ച് 28 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: www.victoriahospital.in ഫോണ്‍: 0474 2752700.
⭕ഭൂമി ലേലം
പരവൂര്‍ വില്ലേജിലെ ബ്ലോക്ക് നം. 32 ല്‍ 4285 തണ്‍പ്പേരില്‍ 326/26ല്‍ 3.80 ആര്‍സ്, 415/8-2 ല്‍ 04.05, 81/6 ല്‍ 16.80, 81/4 ല്‍ 08.00, 81/7-2 ല്‍ 01.51, 362/24 ല്‍ 01.88, 362/21 ല്‍ 08.60, 373/19-2 ല്‍ 04.05 ആര്‍സ്, 6435 തണ്ടണ്‍പ്പേരില്‍ 373/20-1 ല്‍ 00.81, 5116 തണ്‍പ്പേരില്‍ 415/8 ല്‍ 10.55 (1/2 അവകാശം) ആര്‍സ് പുരയിടങ്ങളും നിലവും മാര്‍ച്ച് 27ന് രാവിലെ 11 ന് പരവൂര്‍ വില്ലേജാഫീസില്‍ ലേലം ചെയ്യും. വിവരങ്ങള്‍ ബന്ധപ്പെട്ട വില്ലേജാഫീസിലോ റവന്യൂ റിക്കവറി തഹസീല്‍ദാരുടെ ഓഫീസിലോ അറിയാം. ഫോണ്‍: 0474 2763736.