കൊല്ലം കളക്ടറേറ്റിലും ബോംബ് ഭീഷണി ; മെയിൽ കണ്ടത് വൈകുന്നേരം

കൊല്ലം: കൊല്ലം കളക്ടറേറ്റിന് ബോംബ് ഭീഷണി. ഔദ്യോഗിക ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. രാവിലെ എത്തിയ ഭീഷണി സന്ദേശം വൈകുന്നേരത്തോടെയാണ് ജീവനക്കാർ കാണുന്നത്.
2016 ജൂണ്‍ 15ന് ബേസ് മൂവ്മെൻറ് പ്രവർത്തകർ കൊല്ലം കളക്ടറേറ്റില്‍ ബോംബ് സ്‌ഫോടനം നടത്തിയിരുന്നു.
സമാന സംഭവം ഉണ്ടായ കൊല്ലം കളക്ടറേറ്റിൽ ഭീഷണി സന്ദേശം എത്തിയത് കാണാതെ പോയത് ഗുരുതര കൃത്യവിലോപമാണ്. കളക്ടറേറ്റിലെ വിവിധ ഭാഗങ്ങൾ പോലീസിന്റെയും ഡോഗ് സ്കോഡിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിവരിക്കുകയാണ്.
നേരത്തെ തിരുവനന്തപുരം പത്തനംതിട്ട കളക്ടറേറ്റുകൾക്കും ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അഫ്സൽ ഗുരുവിനെ
തൂക്കിലേറ്റിയതിന്റെ പ്രതിഷേധമായി സ്ഫോടനം നടത്തുമെന്നാണ് ഭീഷണിയിൽ പറഞ്ഞിരിന്നത്.