മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു.

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു. മുതലപ്പൊഴിയിലെ
മണ്ണ് ട്രജജർ ഉപയോഗിച്ച് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അഞ്ച് തെങ്ങ് പെരുമാതുറ റോഡുകൾ കയർ കെട്ടി ഉപരോധിക്കുന്നത്.
മണൽത്തിട്ട നീക്കം ചെയ്യണമെന്നും പ്രദേശത്തെ ഹാർബർ പുനർ നിർമ്മിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.കഴിഞ്ഞദിവസം നടത്തിയ സൂചന പണിമുടക്കും സർക്കാർ കണ്ട മട്ട് കാണിച്ചില്ലെന്നും മത്സ്യബന്ധന തൊഴിലാളികൾ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.