ട്രേഡ്സ്മാൻ മെഷീനിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ മെഷീനിസ്റ്റ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തേക്ക് പി.എസ്.സി മുഖാന്തിരം നിയമനം നടക്കുന്നത് വരെ ദിവസ വേതനം 755 രൂപ നിരക്കിലായിരിക്കും നിയമനം. ബന്ധപ്പെട്ട ട്രേഡിലുള്ള ടി എച്ച്.എൽ.സി യോഗ്യത അല്ലെങ്കിൽ എസ്.എസ്.എൽ.സി തത്തുല്യവും ബന്ധപ്പെട്ട ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, കെ.ജി.സി.ഇ, വി.എച്ച്.എസ്.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-45. പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 25 ന് രാവിലെ 10 മണിക്ക് എൻജിനിയറിങ് വിഭാഗത്തിൽ നേരിട്ട് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ ലഭ്യമാണ്.