കൊല്ലം : മാരക മയക്കുമരുന്നുമായി യുവതി പിടിയിൽ. കൊല്ലം പെരിനാട് ഇടവട്ടം സ്വദേശി അനില രവീന്ദ്രനാണ് 50 ഗ്രാം എംഡിഎംഎ യുമായി പോലീസിന്റെ പിടിയിലായത്.
ലഹരി വിരുദ്ധ പരിശോധനയുമായി എക്സൈസും പോലീസും സംയുക്തമായി ജില്ലയിലൊട്ടാകെ നടത്തുന്ന പരിശോധനകൾക്കിടയിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാംഗ്ലൂരിൽ നിന്ന് കാറിൽ മടങ്ങിവരുകയായിരുന്ന അനിലയെ പോലീസ് പിടികൂടുന്നത്. ഇത് രണ്ടാം തവണയാണ് അനില എംഡിഎംഎ യുമായി പോലീസ് പിടിയിലാകുന്നത്.
ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേയ്ക്ക് മയക്കുമരുന്ന് എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണ് അനിലെ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.