വാറ്റ് ചാരായം വില്പന ; പ്രതി എക്സൈസ് പിടിയിൽ

കൊല്ലം : ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ മൺഡ്രോതുരുത്ത് കേന്ദ്രീകരിച്ച് വ്യാജവാറ്റുള്ളതായി കിട്ടിയ വിവരത്തെ തുടർന്ന് കൊല്ലം എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിലായി. തുമ്പുമുഖ കുളങ്ങര വീട്ടിൽ റാവുകുട്ടൻ(55) എന്നയാളാണ്പിടിയിലായത് .
വിടിന് പുറകിൽ വില്പനക്കായി സൂക്ഷിച്ചുവെച്ചിരുന്ന 15 ലിറ്റർ ചാരായവും, 50 ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളുംപിടികൂടി. റിസോട്ടുകൾ കേന്ദ്രികരിച്ചു ധാരാളം ആവശ്യക്കാർ ഇതിനായി വരാറുണ്ടെന്നും, കുപ്പി ഒന്നിന് ആയിരം രൂപയ്ക്കാണ് ഇയാൾ വിൽക്കുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ആർ ജി വിനോദ് , ജി ശ്രീകുമാർ , പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ടി ആർ ജ്യോതി , അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ സാലിം, ആസിഫ് അഹമ്മദ്‌, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധനയും അറസ്റ്റും.