കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൾസർ സുനി. കേരളത്തിലെ പ്രമുഖ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് സുനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറംലോകത്ത് എത്തിയത്.
നടിയെ ആക്രമിക്കാനുള്ള കൊട്ടേഷൻ നൽകിയത് കേസിലെ എട്ടാം പ്രതി ദിലീപ് ആണെന്നാണ് സുനി ചാനൽ റിപ്പോർട്ടർക്ക് മുന്നിൽ പറയുന്നത്.
ദിലീപിന്റെ കുടുംബം തകർത്തതിലുള്ള വൈരാഗ്യമാണ് നടിയെ ആക്രമിക്കാനുള്ള കാരണമെന്നും പൾസർ സുനി ചാനൽ റിപ്പോർട്ടറോട് പറഞ്ഞു. ഒരു കോടി 50 ലക്ഷം രൂപയ്ക്കാണ് ദിലീപ് തനിക്ക് കൊട്ടേഷൻ നൽകിയത്. നടിയെ ക്രൂരമായി ബലാസംഗം ചെയ്ത് വീഡിയോ പകർത്തുന്നതിനാണ് പണം നൽകിയത്. പരസ്പര സമ്മതത്തോടെ ചെയ്യുന്ന തരത്തിൽ വേണം വീഡിയോ പകർത്തേണ്ടതെന്നും ദിലീപ് നിർദ്ദേശം നൽകിയിരുന്നു.
രണ്ടു മണിക്കൂർ നീണ്ട ക്രൂര പീഡനമാണ് നടി നേരിട്ടത്. നടിയെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ കരഞ്ഞുകൊണ്ട് എത്ര പണം വേണമെങ്കിലും തരാമെന്ന് പറഞ്ഞെങ്കിലും, കൊട്ടേഷൻ നൽകിയവരുടെ നിയന്ത്രണത്തിലായിരുന്നു താനെന്നും, കൂടാതെ അവിടെ നടക്കുന്ന വിവരങ്ങൾ അപ്പോൾ തന്നെ കൂടെയുള്ളവർ നടനെ അറിയിച്ചിരുന്നതായും സുനി പറഞ്ഞു.
നടി സഹകരിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ എത്തിച്ചു കൂട്ട ബലാത്സംഗം നടത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് കൃത്യം നിർവഹിച്ചത്. നടിയുടെ വിവാഹം മുടക്കുക എന്നതായിരുന്നു ലക്ഷ്യം.
വീഡിയോ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചില്ലെന്ന് പറഞ്ഞ തുണി അത് ആരെയും ഏൽപ്പിച്ചെന്ന് പറയാൻ കൂട്ടാക്കിയില്ല. അത് കണ്ടെത്താത്തത് പോലീസിന്റെ കഴിവ് കേടാണെന്ന് അയാൾ പറഞ്ഞു.
ഫോൺ പിടിച്ചെടുത്താൽ നിരവധി ഞെട്ടിക്കുന്ന സംഭവങ്ങൾ അതിൽ ഉണ്ടെന്നും കൂട്ടിച്ചേർത്തു.
ഇതിനുമുമ്പും പല മലയാളി നടിമാരെ ഇതുപോലെ ഭീഷണിപ്പെടുത്തി വീഡിയോ പകർത്തിയിരുന്നു. അതൊക്കെ പണം വാങ്ങി ഒത്തുതീർപ്പാക്കിയിരുന്നു. ഇതൊക്കെ അറിയാമായിരുന്നതിനാലാണ് ദിലീപ് തന്നെ ദൗത്യം ഏൽപ്പിച്ചത്.
കേസിന്റെ വിചാരണവേളയിൽ തങ്ങൾക്കുണ്ടായ സമാനമായ സംഭവങ്ങൾ പോലീസിന് മുന്നിൽ രഹസ്യമായി വെളിപ്പെടുത്തിയിരുന്നു. ജീവനിൽ ഭയം ഉള്ളതിനാലാണ് വിവരങ്ങൾ പുറത്തു പറയാതിരുന്നത്.
നടി മഞ്ജു വാര്യരുർ, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവരുടെ പേര് അനാവശ്യമായി ഇതിലേക്ക് കൊണ്ടെത്തിച്ചതാണെന്നും സുനി പറഞ്ഞു.