ദില്ലി : അമേരിക്കൻ വൈസ് പ്രസിഡന്റ്
ഡൽഹിയിലെത്തി. ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസനെയും കുടുംബത്തെയും പാലം വ്യോമയാനത്താവളത്തിൽ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് സ്വീകരിച്ചു
നാലുദിവസത്തെ സന്ദർശത്തിനായാണ് വാൻസ് ഇന്ത്യയിലെത്തിയത്. ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും അമേരിക്കയുമായി നടത്തുന്ന വ്യാപാര മേഖലകളിൽ ഏർപ്പെടുത്തിയ ചുങ്കത്തെക്കുറിച്ചും,അനധികൃത കുടിയേറ്റക്കാരെ കയ്യും കാലും ബന്ധിച്ച് ഇന്ത്യയിലേക്ക് തിരികെ അയച്ച നടപടിയിയും ചർച്ചയിൽ ഇടംപിടിക്കും.
വാൻസിനും,ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസ്, ക്കളായ ഇവാൻ, വിവേക്, മിറബെൽ എന്നിവർക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വസതിയിൽ അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.
വാൻസും കുടുംബവും അക്ഷർധാം ക്ഷേത്രമടക്കം സന്ദർശിക്കും. 23ന് ആഗ്രയിലും ജയ്പുരിലും സന്ദർശനം നടത്തിയ ശേഷം 24ന് ജയ്പുരിൽനിന്ന് യുഎസിലേക്കു തിരിച്ചുപോകും.