ഷൈൻ ടോം ചാക്കയുടെ പ്രശ്നം ഒത്തുതീർപ്പിലേക്ക്; സിനിമാലോകത്ത് മറ്റൊരു നിയമമോ

കൊച്ചി ::മലയാളികൾ ചിന്തിച്ചതിൽ നിന്ന് മാറ്റമില്ലാതെ ഫിലിം ചേംബറും താരങ്ങളുടെ സംഘടനയും.
ഷൈൻ ടോം ചാക്കോ വിഷയത്തിൽ തിരക്കിട്ട് നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് ഇരു സംഘടനകളുടെയും തീരുമാനം. താക്കീത് നൽകി പ്രശ്നം തൽക്കാലത്തേക്ക് ഒതുക്കി നിയമത്തിന്റെ കണ്ണിൽ പൊടിയിടാൻ ആണ് സംഘടനകളുടെ നീക്കം.
ചർച്ചയിൽ വിൻസിയോട് ഷൈൻ ടോം ചാക്കോ മാപ്പ് പറഞ്ഞത് ഇതിന് ബലം കൂട്ടുകയാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസിൽ നടന്ന ഇന്റർണൽ കമ്മിറ്റി യോഗത്തിലാണ് ഷൈൻ നടിയോട് മാപ്പ് പറഞ്ഞത്. ഭാവിയിൽ തന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടാകില്ലെന്നും ഉറപ്പു നൽകിയിട്ടുണ്ട് ബോധപൂർവ്വം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തിൽ ശ്രദ്ധിക്കാം എന്നും ഷൈൻ പറഞ്ഞതായുള്ള വിവരങ്ങൾ പുറത്തുവന്നു.