ദില്ലി : ജമ്മുകശ്മീരിലെ പഹല്‍ഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് സൗദി സന്ദർശനം വെട്ടി ചുരുക്കി നരേന്ദ്രമോദി ദില്ലിയിൽ തിരിച്ചെത്തി.
അതേസമയം ഭീകരക്രമണത്തിൽ ലഷ്കറിന്റെ പങ്ക് വ്യക്തമായിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഉദ്യോഗസ്ഥ ഏജൻസി അറിയിച്ചു.
ഭീകര സംഘത്തിൽ പാകിസ്ഥാനിൽ നിന്ന് പരിശീലനം നേടിയവരും ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലുള്ള വാഹനം സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭീകരാക്രമത്തെ അപലപിച്ച് ലോക നേതാക്കൾ നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു
തീവ്രവാദത്തിനെതിരെ ഇന്ത്യയോടൊപ്പം ചേർന്ന് പൊരുതുമെന്ന് ഇസ്രയേലും അമേരിക്കയും വ്യക്തമാക്കി.
27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. ഒരു നേപ്പാള്‍ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറില്‍ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറില്‍ തന്നെ നടത്തും.