ശാസ്താംകോട്ട : കര്‍ട്ടനുകള്‍ ഇറക്കുമതി ചെയ്ത് വ്യാപാരം നടത്തുന്ന സ്ഥാപനത്തിൽ നികുതിവെട്ടിപ്പ് കണ്ടെത്തി. താജുദ്ദീന്‍ അനുതാജിന്റെ ഉടമസ്ഥതയിൽ ശൂരനാട് പ്രവര്‍ത്തിക്കുന്ന താജ് ഇന്റനാഷണലിലും ഇയാളുടെ വസതിയിലും കൊട്ടാരക്കര, കൊല്ലം, കോട്ടയം, തിരുവനന്തപുരം ഇന്റലിജന്‍സ് യൂണിറ്റുകളും കൊല്ലം,കരുനാഗപ്പള്ളി എന്‍ഫോഴ്‌സ്‌മെന്റ് സ്ക്വാഡുകളും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആണ് നികുതി വെട്ടിപ്പു കണ്ടെത്തിയത്. ഇതു സംബന്ധിച്ച രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.