കോഴിക്കോട് മെഡിക്കൽ കോളേജിൽ അഗ്നിബാധ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം. വാർഡിൽ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിച്ചു . എ.സിയിൽ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശത്ത് പുക നിറഞ്ഞതുമൂലം രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശ്വാസതടസമുണ്ടായി.ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കി.
മൂന്ന് നിലകളില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ച്മറ്റ് ആശുപത്രിയിലേക്ക് മാറ്റി.