അമിത ലീവ് എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ജാഗ്രതൈ

തിരുവനന്തപുരം : അവധിയില്‍ പോയി ആഘോഷിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥാനത്ത് ഇനി ഉടൻ ആളെ നിയമിക്കാൻ സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി.
മൂന്ന് മാസത്തേക്കോ അതില്‍ kooduthalob അവധിയില്‍ പോയ ഉദ്യോഗസ്ഥരുടെ ഒഴിവുകളിൽ ഉടൻ തന്നെ അർഹനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കാനുള്ള അനുമതിയാണ് സർക്കാർ നല്‍കിയത്. ആവശ്യമെങ്കില്‍, പുതിയ ആളെ നിയമിക്കാനും പ്രയാസമില്ല. സർക്കാർ ജോലികള്‍ തടസ്സപ്പെടുന്നത് ഒഴിവാക്കി ഔദ്യോഗിക പ്രവർത്തനങ്ങള്‍ സുഗമമാക്കാൻ വേണ്ടിയാണ് ഈ തീരുമാനം.2025 മേയ് 16 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വന്നു. മൂന്നു മാസത്തിലധികം അവധിയിലായാല്‍ ഉടൻ തന്നെ സ്ഥാനക്കയറ്റം നല്‍കാം. പഴയ നിയന്ത്രണങ്ങള്‍ സർക്കാർ പിന്‍വലിച്ചു. Leave Without Allowance ഉള്‍പ്പെടെയുള്ള എല്ലാ അവധികള്‍ക്കും ഇത് ബാധകമാകും.