കൊല്ലം : കടയ്ക്കൽ ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. സുജിൻ(29)ആണ് കൊല്ലപ്പെട്ടത്.തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം.
സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും കുത്തേറ്റു.
രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
വയറിന് ഗുരുതര പരിക്കേറ്റ സുജിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.അതേസമയം അനന്തുവിന്റെ പരിക്ക് ഗുരുതരമല്ലന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ രാത്രി 11മണിയോടെ 5 അംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചത്.
ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് സുജിനും പ്രതികളും തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.