കൊല്ലം: എംഡിഎംഎ യുമായി യുവാവ് പിടിയിൽ. ഈസ്റ്റ് വില്ലേജിൽ കോതയത്ത് തലമഠം ഫ്ലാറ്റിൽ ഫ്ലാറ്റ് നമ്പർ മൂന്നിൽ വാടകയ്ക്ക് താമസിക്കുന്ന ഹരികൃഷ്ണൻ (27) എന്നയാളാണ് പിടിയിലായത്.
എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ എം. കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ ആർ. രജിത്തിന്റെ നേതൃത്വത്തിൽ കൊല്ലം എക്സൈസ് സർക്കിൾ പാർട്ടി ഇന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഫ്ലാറ്റിൽ നിന്നും 4.87 ഗ്രാം എംഡിഎംഎ യും പിടികൂടി. പ്രിവന്റിവ് ഓഫീസർ എസ്.ആർ ഷെറിൻ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധു, ശ്രീനാഥ്, ശ്രീവാസ്, അജീഷ് ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ശിവപ്രകാശ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.