ആര്യങ്കാവ് : എക്‌സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും, സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വാഹനപരിശോധനയിൽ ഇൻഡിഗോ കാറിന്റെ പുറകു വശത്തെ ബംബറിൽ ഒളിപ്പിച്ചു കടത്തി കൊണ്ട് വന്ന 13.240 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായ ബെല്ലാരി സുനി, പട്ടർ പ്രശാന്ത്, രാജേഷ് എന്നിവരെ പിടികൂടി.
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, ഡി.എസ്.മനോജ് കുമാർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് എം.വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി സുബിൻ,രജിത്ത്, ശ്രീനാഥ്, ശരത്ത്, സിവിൽ എക്സൈസ് ഡ്രൈവർ വിനോജ് ഖാൻ സേട്ട് ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് , അസി എക്സൈസ് ഇൻസ്പെക്ടർ ആർ മനീഷ്യസ്, പ്രിവന്റിവ് ഓഫീസർ എസ് ബിനു, ശ്രീലേഷ്,സിവിൽ എക്സൈസ് ഓഫീസർ ജ്യോതിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.